നിയമങ്ങൾ ഇനി എളുപ്പത്തിൽ കണ്ടെത്താം, കൈയെത്തും ദൂരത്ത്!

ലാൻഡ് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും, സർക്കാർ ഉത്തരവുകളും പലപ്പോഴും സാധാരണക്കാർക്ക് ഒരു കടങ്കഥ പോലെയാണ്. ഏത് നിയമമാണ് എവിടെ നിന്ന് ലഭിക്കുക എന്നതിനെക്കുറിച്ച് മിക്കവർക്കും വ്യക്തമായ ധാരണയുണ്ടാകില്ല. അഥവാ കിട്ടിയാൽ തന്നെ, അവ ഭദ്രമായി സൂക്ഷിക്കാനും ആവശ്യാനുസരണം കണ്ടെത്താനും പ്രയാസമുണ്ടാകും.

റവന്യൂ വകുപ്പ് ഉപയോഗിക്കുന്ന സുപ്രധാന നിയമങ്ങളെക്കുറിച്ചും, അവയുടെ ലഭ്യതയെക്കുറിച്ചുമുള്ള വ്യക്തമായ വിവരങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ കൈവശം ഏതെങ്കിലും സർക്കാർ ഉത്തരവുകളോ, സർക്കുലറുകളോ, പ്രധാനപ്പെട്ട നിയമപരമായ രേഖകളോ ലഭിക്കുകയാണെങ്കിൽ, അതൊരു ചെറിയ വിവരണം സഹിതം ഈ ശേഖരത്തിലേയ്ക്ക് അയച്ചുതരാം. ഈ പേജിന് ചുവടെ നൽകിയിട്ടുള്ള ലിങ്കിൽ അപ്‌ലോഡ് ചെയ്താൽ മാത്രം മതി.

ഇങ്ങനെ അപ്‌ലോഡ് ചെയ്യപ്പെടുന്ന എല്ലാ രേഖകളും നിങ്ങൾക്ക് എപ്പോഴാണോ ആവശ്യം, അപ്പോൾ തന്നെ ആരോടും ചോദിക്കാതെ ഡൗൺലോഡ് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഒരു കാര്യം പ്രത്യേകമായി ഓർമ്മിക്കണേ കൂട്ടുകാരെ, ഇത്തരത്തിൽ അപ്‌ലോഡ് ചെയ്യുന്ന ഡോക്യുമെന്റുകളിൽ വാട്ടർമാർക്ക് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം എല്ലാവർക്കും ഒരു പോലെ ഉപയോഗപ്പെടുന്ന രീതിയിൽ ഒരു മികച്ച DMS (Document Management System) തയ്യാറാക്കി എടുക്കാനുള്ള ശ്രമമാണ്. ഒരു ഓപ്പൺ ഡാറ്റാ പോളിസി എന്നതായിരിക്കണം നമ്മുടെ സംസ്ക്കാരം.

ഒരുമിച്ച് പ്രവർത്തിച്ചാൽ, നിയമജ്ഞാനം എല്ലാവർക്കും എളുപ്പത്തിൽ പ്രാപ്യമാകുന്ന ഒരു ഇടമാക്കി ഇതിനെ നമുക്ക് മാറ്റിയെടുക്കാം. നിങ്ങളുടെ സഹകരണമാണ് നമ്മുടെ ശക്തി!

📤 ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യുക 🏠 ഹോം പേജിലേക്ക്