EWS Certificate (Economically Weaker Section)
വിവരണം:
സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന പൊതു വിഭാഗത്തിലെ (Economically Weaker Sections - EWS) പൗരന്മാർക്ക് സാമൂഹികവും വിദ്യാഭ്യാസപരവുമായ അവസരങ്ങൾ ഉറപ്പുവരുത്തുന്നതിന് ഒരു സുപ്രധാന രേഖയാണ് EWS സർട്ടിഫിക്കറ്റ്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , റേഷൻ കാർഡ് , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , ഭൂനികുതി അടച്ച രസീത് (ഭൂമി ഉണ്ടെങ്കിൽ) , കെട്ടിട നികുതി രസീത് (ഭൂമിയിൽ കെട്ടിടം ഉണ്ടെങ്കിൽ) , കെട്ടിടത്തിന്റെ വിസ്തീർണം നിർണയിക്കുന്ന സാക്ഷ്യപത്രം (ഭൂമിയിൽ കെട്ടിടം ഉണ്ടെങ്കിൽ) , കെട്ടിടവും ഭൂമിയും സ്വന്തമായി ഇല്ലെങ്കിൽ സത്യവാങ്മൂലം , മാതാപിതാക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റ് / സത്യവാങ്മൂലം , ഫോറം 16 / ഐടി റിട്ടേൺ , ലഭ്യമല്ലെങ്കിൽ എല്ലാ അംഗങ്ങളുടെയും വരുമാനം രേഖപ്പെടുത്തിയ സത്യവാങ്മൂലം , സത്യവാങ്മൂലം ഒന്നിലധികം കാര്യങ്ങളിൽ ഉണ്ടെങ്കിൽ എല്ലാം കൂടി ഒരു സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയാൽ മതിയാകും.
അനാഥനാണെന്ന സർട്ടിഫിക്കറ്റ്
വിവരണം:
അപേക്ഷകൻ അനാഥനാണെന്നും ആരും സംരക്ഷിക്കാൻ ഇല്ലാത്തയാളാണെന്നും സംരക്ഷിക്കപ്പെടേണ്ട ആളാണെന്നും സാക്ഷ്യപ്പെടുത്തി നൽകുന്ന രേഖയാണിത്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , ഭൂനികുതി രസീത് (ഭൂമി ഉണ്ടെങ്കിൽ) , അഫിഡവിറ്റ് , റേഷൻ കാർഡ്.
ആശ്രിത സർട്ടിഫിക്കറ്റ്
വിവരണം:
ഒരാൾ മറ്റൊരാളെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്ന് തെളിയിക്കുന്ന രേഖയാണ് ആശ്രിതത്വ സർട്ടിഫിക്കറ്റ്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , തെരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , ഭൂനികുതി രസീത് (ഭൂമി ഉണ്ടെങ്കിൽ) , അഫിഡവിറ്റ് , മരണ സർട്ടിഫിക്കറ്റ് (മരണപ്പെട്ടയാളുടെ ആശ്രിതനാണെങ്കിൽ) , അപേക്ഷകന്റെ സത്യവാങ്മൂലം (ആശ്രിതനാണെന്ന്) , റേഷൻ കാർഡ് , വരുമാനം സംബന്ധിച്ച രേഖ (വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടാൽ) , സ്കൂൾ സർട്ടിഫിക്കറ്റ് / അഫിഡവിറ്റ്.
ഇന്റർ-കാസ്റ്റ് മാര്യേജ് സർട്ടിഫിക്കറ്റ്
വിവരണം:
ഹിന്ദു മതവിഭാഗത്തിൽ പെട്ടതും ബ്രാഹ്മിൺ X നായർ വിഭാഗമല്ലാത്ത മറ്റ് ജാതികൾ തമ്മിൽ നടക്കുന്ന വിവാഹങ്ങളെ മിശ്ര വിഭാഗം എന്ന് വിലയിരുത്തുകയും ഈ വിവരം സാക്ഷ്യപ്പെടുത്തി നൽകുകയും ചെയ്യുന്ന സർട്ടിഫിക്കറ്റാണിത്. ജാതി വ്യവസ്ഥ ഹിന്ദു മതത്തിൽ മാത്രമായതിനാൽ മറ്റ് മതസ്ഥർ തമ്മിലുള്ള വിവാഹം ഇന്റർ കാസ്റ്റ് മാര്യേജ് ആയി കണക്കാക്കുന്നില്ല.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് (രണ്ട് പേരുടെയും) , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ രണ്ട് പേരുടെയും) , ഭൂനികുതി രസീത് (ഭൂമി ഉണ്ടെങ്കിൽ) , അഫിഡവിറ്റ് (മിശ്ര വിവാഹം സംബന്ധിച്ച്) , ജാതി തെളിയിക്കുന്ന ഏതെങ്കിലും രേഖ (രണ്ട് പേരുടെയും) , വിവാഹ സർട്ടിഫിക്കറ്റ് (ഏതെങ്കിലും ആക്ട് പ്രകാരമുള്ളത്) , റേഷൻ കാർഡ് , മാതാപിതാക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റ് / അഫിഡവിറ്റ്.
കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
വിവരണം:
ഒരാൾ ഒരു പ്രത്യേക കമ്മ്യൂണിറ്റിയിൽപ്പെട്ടയാളാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , അഫിഡവിറ്റ് , ജാതി തെളിയിക്കുന്ന ഏതെങ്കിലും രേഖ , മതപരിവർത്തന സർട്ടിഫിക്കറ്റ് (മതപരിവർത്തനം നടത്തിയിട്ടുണ്ടെങ്കിൽ) , ഗസറ്റ് നോട്ടിഫിക്കേഷൻ (മതപരിവർത്തനം നടത്തിയിട്ടുണ്ടെങ്കിൽ) , റേഷൻ കാർഡ് , സ്കൂൾ സർട്ടിഫിക്കറ്റ് / അഫിഡവിറ്റ് , മാതാപിതാക്കളുടെ ജാതി തെളിയിക്കുന്ന രേഖ (ലഭ്യമല്ലെങ്കിൽ സത്യവാങ്മൂലം) , ഭൂനികുതി രസീത് (ഭൂമി ഉണ്ടെങ്കിൽ).
കുടുംബാംഗത്വ സർട്ടിഫിക്കറ്റ്
വിവരണം:
ഒരു കുടുംബത്തിലെ ജീവിച്ചിരിക്കുന്ന അംഗങ്ങൾ ആരൊക്കയാണെന്ന് സാക്ഷ്യപ്പെടുത്തി നൽകുന്ന സർട്ടിഫിക്കാണിത്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , തിരഞ്ഞെടുപ്പ് ഐ ഡി കാർഡ് (ഉണ്ടെങ്കിൽ) , ഭൂനികുതി രസീത് (ഭൂമി ഉണ്ടെങ്കിൽ) , അഫിഡവിറ്റ് , റേഷൻ കാർഡ് , സ്കൂൾ സർട്ടിഫിക്കറ്റ് / അഫിഡവിറ്റ്.
കൈവശാവകാശ ജപ്‌തിരഹിത സർട്ടിഫിക്കറ്റ്
വിവരണം:
ഒരു വസ്തുവിന്മേൽ ഒരാളുടെ കൈവശവും റവന്യൂ റിക്കവറിയോ മറ്റ് ബാധ്യതകളോ ബന്ധങ്ങളോ ഇല്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖയാണിത്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , ഭൂനികുതി രസീത് , ബാധ്യതാ രഹിത സർട്ടിഫിക്കറ്റ് (ബന്ധപ്പെട്ട SRO യിൽ നിന്നും) , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , അഫിഡവിറ്റ് (ആവശ്യപ്പെട്ടാൽ) , കെട്ടിടനികുതി രസീത് (ഭൂമിയിൽ കെട്ടിടം ഉണ്ടെങ്കിൽ) , ആധാരം / പട്ടയം (പകർപ്പാണെങ്കിൽ അറ്റസ്റ്റ് ചെയ്തത്).
കൈവശാവകാശ സർട്ടിഫിക്കറ്റ്
വിവരണം:
ഒരു ഭൂമിയുടെ കൈവശത്തെ സാക്ഷ്യപ്പെടുത്തി നൽകുന്ന രേഖയാണിത്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , കൈവശം സംബന്ധിച്ച അഫിഡവിറ്റ് , കെട്ടിടനികുതി രസീത് (ഭൂമിയിൽ കെട്ടിടമുണ്ടെങ്കിൽ) , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , ഭൂനികുതി രസീത് , ആധാരം / പട്ടയം (പകർപ്പാണെങ്കിൽ അറ്റസ്റ്റ് ചെയ്തത്).
ജാതി സർട്ടിഫിക്കറ്റ്
വിവരണം:
അപേക്ഷകൻ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് തെളിയിക്കുന്ന രേഖയാണ് ജാതി സർട്ടിഫിക്കറ്റ്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , അഫിഡവിറ്റ് , ജാതി തെളിയിക്കുന്ന ഏതെങ്കിലും രേഖ , റേഷൻ കാർഡ് , സ്കൂൾ സർട്ടിഫിക്കറ്റ് , അച്ഛൻ, സഹോദരൻ, സഹോദരി അല്ലെങ്കിൽ രക്തബന്ധമുള്ള ആരുടെയെങ്കിലും ജാതി തെളിയിക്കുന്ന രേഖ , മാതാപിതാക്കളുടെ ജാതി സർട്ടിഫിക്കറ്റ് / അഫിഡവിറ്റ് , ഭൂനികുതി രസീത് (ഭൂമി ഉണ്ടെങ്കിൽ).
ജീവിച്ചിരിക്കുന്നു എന്ന സർട്ടിഫിക്കറ്റ് (ലൈഫ് സർട്ടിഫിക്കറ്റ്)
വിവരണം:
സർട്ടിഫിക്കറ്റ് അനുവദിക്കുന്ന തീയതിയിൽ ആൾ ജീവിച്ചിരിക്കുന്നു എന്ന് രേഖപ്പെടുത്തി നൽകുന്ന സാക്ഷ്യപത്രമാണിത്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , ഭൂനികുതി അടച്ച രസീത് (ഭൂമി ഉണ്ടെങ്കിൽ) , റേഷൻ കാർഡ് , സ്കൂൾ സർട്ടിഫിക്കറ്റ് , സ്കൂൾ സർട്ടിഫിക്കറ്റ് ലഭ്യമല്ലെങ്കിൽ സത്യവാങ്മൂലം.
ഡൊമിസൈൽ സർട്ടിഫിക്കറ്റ്
വിവരണം:
ഒരാൾ കേരളത്തിൽ ജനിച്ചുവളർന്ന ആളാണെന്നും ഇപ്പോഴും കേരളത്തിൽ സ്ഥിര താമസമാണെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റ്. ഇത് പ്രധാനമായും മിലിട്ടറി ജോലിയിക്കാണ് ആവശ്യമായി വരുന്നത്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , അഫിഡവിറ്റ് , ജനന സർട്ടിഫിക്കറ്റ് , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , റേഷൻ കാർഡ് , മാതാപിതാക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റ് / അഫിഡവിറ്റ് , സ്ഥിര താമസം തെളിയിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് , എസ്എസ്എൽസി സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ) , ഭൂനികുതി രസീത് (ഭൂമി ഉണ്ടെങ്കിൽ).
തിരിച്ചറിയൽ സർട്ടിഫിക്കറ്റ് (Identification Certificate)
വിവരണം:
ഒരാളെ ഔദ്യോഗികമായി തിരിച്ചറിയുന്നതിനുള്ള രേഖയാണ് തിരിച്ചറിയൽ സർട്ടിഫിക്കറ്റ്.
ആവശ്യമായ രേഖകൾ:
ഭൂനികുതി അടച്ച രസീത് (ഭൂമി ഉണ്ടെങ്കിൽ) , ആധാർ കാർഡ് / ഏതെങ്കിലും തിരിച്ചറിയൽ രേഖ , അഫിഡവിറ്റ് , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , റേഷൻ കാർഡ് , സ്കൂൾ സർട്ടിഫിക്കറ്റ് (ഇല്ലെങ്കിൽ അഫിഡവിറ്റ്) , തിരിച്ചറിയാൻ ആവശ്യമായ മറ്റെന്തെങ്കിലും രേഖകൾ.
നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
വിവരണം:
അപേക്ഷകന്റെ ഇന്ത്യൻ പൗരത്വം അല്ലെങ്കിൽ ഒരു കേരളീയനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , അഫിഡവിറ്റ് , ജനന സർട്ടിഫിക്കറ്റ് , റേഷൻ കാർഡ് , സ്കൂൾ സർട്ടിഫിക്കറ്റ് / അഫിഡവിറ്റ് , മാതാപിതാക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റ് / അഫിഡവിറ്റ് , ഭൂനികുതി രസീത് (ഭൂമി ഉണ്ടെങ്കിൽ).
നോൺ-ക്രീമി ലെയർ സർട്ടിഫിക്കറ്റ്
വിവരണം:
അപേക്ഷകൻ മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ടയാളാണെന്നും ക്രീമി ലെയറിൽ ഉൾപ്പെടുന്നില്ലെന്നും സാക്ഷ്യപ്പെടുത്തുന്ന രേഖയാണിത്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , അഫിഡവിറ്റ് , ഭൂ നികുതി രസീത് (ഭൂമി ഉണ്ടെങ്കിൽ) , ആദായ നികുതി റിട്ടേൺ / ഫാറം 16 , റേഷൻ കാർഡ് , മാതാപിതാക്കളുടെ ശമ്പള സർട്ടിഫിക്കറ്റ് (ശമ്പള വരുമാനക്കാർ) , സ്കൂൾ സർട്ടിഫിക്കറ്റ് / അഫിഡവിറ്റ് , സർവീസ് സർട്ടിഫിക്കറ്റ്.
ന്യൂനപക്ഷ സർട്ടിഫിക്കറ്റ്
വിവരണം:
അപേക്ഷകൻ ഒരു ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടയാളാണെന്ന് തെളിയിക്കുന്ന രേഖയാണിത്. ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, സിഖുകാർ, ബുദ്ധമതക്കാർ, പാഴ്‌സികൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , ഭൂനികുതി രസീത് (ഭൂമി ഉണ്ടെങ്കിൽ) , ജാതി/കമ്മ്യൂണിറ്റി തെളിയിക്കുന്ന രേഖ , റേഷൻ കാർഡ് , സ്കൂൾ സർട്ടിഫിക്കറ്റ് / അഫിഡവിറ്റ് , അഫിഡവിറ്റ്.
പുനർവിവാഹം ചെയ്‌തിട്ടില്ല എന്ന സാക്ഷ്യപത്രം
വിവരണം:
ഒരു വ്യക്തി അവരുടെ പങ്കാളിയുടെ മരണശേഷം വീണ്ടും വിവാഹം കഴിച്ചിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖയാണിത്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , ഭൂനികുതി രസീത് (ഭൂമി ഉണ്ടെങ്കിൽ) , പുനർ വിവാഹം ചെയ്‌തിട്ടില്ല എന്ന അഫിഡവിറ്റ് , മരണപ്പെട്ടയാളുടെ മരണ സർട്ടിഫിക്കറ്റ് , റേഷൻ കാർഡ്.
ബന്ധുത്വ സർട്ടിഫിക്കറ്റ്
വിവരണം:
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന നിയമപരമായ രേഖയാണ് ബന്ധുത്വ സർട്ടിഫിക്കറ്റ്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , ഭൂ നികുതി രസീത് (ഭൂമി ഉണ്ടെങ്കിൽ) , റേഷൻ കാർഡ് , സ്കൂൾ സർട്ടിഫിക്കറ്റ് / പാസ്പോർട്ട് / അഫിഡവിറ്റ്.
ഭാഷാ ന്യൂനപക്ഷവിഭാഗമാണെന്ന സർട്ടിഫിക്കറ്റ് (Linguistic Minority Certificate)
വിവരണം:
ഭാഷാപരമായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടയാളാണെന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.
ആവശ്യമായ രേഖകൾ:
മാതാപിതാക്കൾ തമിഴ് / കന്നട ഭാഷയിലുള്ളവരാണെന്ന് തെളിയിക്കുന്ന രേഖ , റേഷൻ കാർഡ് , ആധാർ കാർഡ് , സ്കൂൾ സർട്ടിഫിക്കറ്റ് , സ്കൂൾ സർട്ടിഫിക്കറ്റ് ലഭ്യമല്ലെങ്കിൽ സത്യവാങ്മൂലം , അപേക്ഷകൻ / അപേക്ഷ പഠിക്കാനുദ്ദേശിക്കുന്ന കോഴ്സിൽ രണ്ടാം ഭാഷയായി തമിഴ്/കന്നട എന്നിവ ഉൾപ്പെടുന്നു എന്ന സത്യവാങ്മൂലം.
മതപരിവർത്തന സർട്ടിഫിക്കറ്റ്
വിവരണം:
ഒരാൾ ഒരു മതത്തിൽ നിന്നോ ജാതിയിൽ നിന്നോ മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്‌തു എന്ന് തെളിയിക്കുന്ന രേഖയാണിത്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , ഭൂനികുതി രസീത് (ഭൂമി ഉണ്ടെങ്കിൽ) , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , മതപരിവർത്തനം സംബന്ധിച്ച അഫിഡവിറ്റ് , ബന്ധപ്പെട്ട അധികാരിയിൽ നിന്നുള്ള പരിവർത്തന സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ) , ഗസറ്റ് നോട്ടിഫിക്കേഷൻ , റേഷൻ കാർഡ് , സ്കൂൾ സർട്ടിഫിക്കറ്റ് / അഫിഡവിറ്റ്.
രണ്ട് രേഖകളിലും പറയുന്ന പേര് ഒന്ന് തന്നെയായ സർട്ടിഫിക്കറ്റ് (One and the Same Certificate)
വിവരണം:
വ്യത്യസ്ത രേഖകളിൽ കാണുന്ന ഒന്നോ അതിലധികമോ പേരുകൾ ഒരാളെത്തന്നെയാണ് സൂചിപ്പിക്കുന്നത് എന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖയാണിത്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , അഫിഡവിറ്റ് , പേര് സൂചിപ്പിക്കുന്ന എല്ലാ രേഖകളും , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , റേഷൻ കാർഡ് , സ്കൂൾ സർട്ടിഫിക്കറ്റ് , ഭൂനികുതി രസീത് (ഭൂമി ഉണ്ടെങ്കിൽ).
ലീഗൽ ഹെയർ സർട്ടിഫിക്കറ്റ്
വിവരണം:
ഒരു വ്യക്തി മരണപ്പെട്ടാൽ അയാളുടെ നിയമപരമായ അവകാശികളെ തിരിച്ചറിഞ്ഞ് സാക്ഷ്യപ്പെടുത്തി നൽകുന്ന രേഖയാണിത്.
ആവശ്യമായ രേഖകൾ:
അപേക്ഷകന്റെ ആധാർ കാർഡ് , തെരഞ്ഞെടുത്ത ഐഡി കാർഡ് (ഉണ്ടെങ്കിൽ) , നിയമപരമായ എല്ലാ അവകാശികളുടെയും തിരിച്ചറിയൽ രേഖ / ആധാർ കാർഡ് / പാസ്പോർട്ട് ഇവയിലേതെങ്കിലും , അഫിഡവിറ്റ് (അവകാശികളെ സംബന്ധിച്ച്) , മരണപ്പെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് , ഏതെങ്കിലും അവകാശികൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ മരണ സർട്ടിഫിക്കറ്റും അവരുടെ അവകാശികളെ തെളിയിക്കുന്ന എന്തെങ്കിലും രേഖകളും , റേഷൻ കാർഡ് (പ്രത്യേക കുടുംബങ്ങളാണെങ്കിൽ എല്ലാ റേഷൻ കാർഡും) , മൊഴികൾ (എല്ലാ അവകാശികളുടെയും) , അയൽ സാക്ഷി മൊഴി (വില്ലേജ് ഓഫീസർ എടുക്കുന്നത്).
ലൊക്കേഷൻ മാപ്പ്
വിവരണം:
ഒരു ഭൂമിയിലേയ്ക്ക് എത്തിച്ചേരുന്നതിനുള്ള ലൊക്കേഷൻ വാചകരൂപിലും ചിത്ര രൂപിലും സാക്ഷ്യപ്പെടുത്തി നൽകുന്ന സാക്ഷ്യപത്രമാണിത്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , തിരഞ്ഞെടുപ്പ് ഐഡി കാർഡ് , ഭൂനികുതി രസീത് , റേഷൻ കാർഡ്.
വരുമാന സർട്ടിഫിക്കറ്റ്
വിവരണം:
ഒരു വ്യക്തിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ അയാളുടെ കുടുംബാംഗങ്ങളുടെ വാർഷിക വരുമാനം രേഖപ്പെടുത്തി നൽകുന്ന സാക്ഷ്യപത്രമാണിത്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , തെരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , എല്ലാ അംഗങ്ങളുടെയും വരുമാനം രേഖപ്പെടുത്തിയ അഫിഡവിറ്റ് , വരുമാനം തെളിയിക്കുന്ന ഏതെങ്കിലും രേഖ (ഉണ്ടെങ്കിൽ) , ഭൂനികുതി രസീത് (ഭൂമിയുണ്ടെങ്കിൽ) , ഫോം 16 / ഐടി റിട്ടേൺ , റേഷൻ കാർഡ് , ശമ്പള സർട്ടിഫിക്കറ്റ് (ശമ്പള വരുമാനക്കാരനാണെങ്കിൽ) , പെൻഷൻ ബുക്ക് (PPO) - പെൻഷനർ ആണെങ്കിൽ , ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെട്ടാണ് വരുമാനമെങ്കിൽ അതിന്റെ രേഖ (ഉദാഹരണം - കെട്ടിടം വാടകയ്ക്ക് നൽകി വരുമാനമുണ്ടാക്കുന്ന ആളാണെങ്കിൽ അതിന്റെ രേഖ).
വാല്യുവേഷൻ സർട്ടിഫിക്കറ്റ്
വിവരണം:
അപേക്ഷകന്റെ സ്വത്തിന്റെ മൂല്യം തെളിയിക്കുന്ന രേഖയാണിത്. 10 ലക്ഷം വരെ വില്ലേജ് ഓഫീസറും 10 ലക്ഷത്തിന് മുകളിൽ തഹസിൽദാരുമാണ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , ഭൂനികുതി രസീത് , ആധാരം / പട്ടയം , ബാധ്യതരഹിത സർട്ടിഫിക്കറ്റ് (ബന്ധപ്പെട്ട SRO യിൽ നിന്നും) , അഫിഡവിറ്റ് (ആവശ്യപ്പെട്ടാൽ) , കെട്ടിടനികുതി രസീത് (ഭൂമിയിൽ കെട്ടിടം ഉണ്ടെങ്കിൽ) , കെട്ടിടത്തിൻ്റെ മൂല്യം 50000 രൂപയ്ക്ക് മുകളിലാണെങ്കിൽ AE (LSGD / PWD) യുടെ സാക്ഷ്യപത്രം ലഭിച്ചതിനു ശേഷം മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു.
വിധവാ / വിഭാര്യൻ സർട്ടിഫിക്കറ്റ്
വിവരണം:
ഒരാൾ വിധവയോ വിഭാര്യനോ ആണെന്ന് തെളിയിക്കുന്ന രേഖയാണിത്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , ഭൂനികുതി അടച്ച രസീത് (ഭൂമി ഉണ്ടെങ്കിൽ) , വിധവാ വിഭാര്യൻ ആണെന്നുള്ള അഫിഡവിറ്റ് , റേഷൻ കാർഡ് , മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്.
സോൾവൻസി സർട്ടിഫിക്കറ്റ്
വിവരണം:
ഒരു വ്യക്തിയുടെ ആസ്തി നിർണ്ണയിച്ച് നൽകുന്ന രേഖയാണിത്.
ആവശ്യമായ രേഖകൾ:
ആധാർ കാർഡ് , തിരഞ്ഞെടുപ്പ് ഐഡി കാർഡ് (ഉണ്ടെങ്കിൽ) , ഭൂനികുതി രസീത് (ഭൂമി ഉണ്ടെങ്കിൽ) , അഫിഡവിറ്റ് , കെട്ടിടനികുതി രസീത് (ഭൂമിയിൽ കെട്ടിടം ഉണ്ടെങ്കിൽ) , ബാധ്യതാരഹിത സർട്ടിഫിക്കറ്റ് (ബന്ധപ്പെട്ട SRO യിൽ നിന്നും) , 500 രൂപയുടെ മുദ്ര പത്രം (സാക്ഷ്യപത്രം നൽകുന്നതിന്) , ആധാരം / പട്ടയം (പകർപ്പാണെങ്കിൽ അറ്റസ്റ്റ് ചെയ്തിരിക്കണം) , റേഷൻ കാർഡ്.